Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MS Gopika

അ​ച്ഛ​ന്‍റെ ലു​ങ്കി​യി​ൽ നി​ന്ന് വൈ​റ​ൽ ഫാ​ഷ​ൻ വ​രെ; അ​പ്സൈ​ക്ലിം​ഗി​ൽ തി​ള​ങ്ങി ഗോ​പി​ക

വ​സ്ത്ര​ങ്ങ​ൾ പ​ഴ​കു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി ന​മ്മ​ൾ അ​വ ഉ​പേ​ക്ഷി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ, അ​തേ പ​ഴ​യ തു​ണി​ത്ത​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ നെ​യ്തെ​ടു​ക്കു​ക​യാ​ണ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി​യാ​യ എം.​എ​സ്. ഗോ​പി​ക.

അ​പ്സൈ​ക്ലിം​ഗി​ലൂ​ടെ പ​ഴ​യ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് പു​തി​യ രൂ​പം ന​ൽ​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി.

ത​ന്‍റെ സൃ​ഷ്ടി​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ തു​ട​ങ്ങി​യ​തി​ലൂ​ടെ​യാ​ണ് ഗോ​പി​ക​യു​ടെ വൈ​റ​ൽ യാ​ത്ര ആ​രം​ഭി​ച്ച​ത്. പ​ഴ​യ ലു​ങ്കി, മാ​ക്സി, ഷ​ർ​ട്ട് തു​ട​ങ്ങി​യ​വ പു​തു​ക്കി ട്രെ​ൻ​ഡിം​ഗ് ഡ്ര​സു​ക​ളാ​ക്കി മാ​റ്റു​ന്ന വീ​ഡി​യോ​ക​ളി​ലൂ​ടെ​യാ​ണ് ഗോ​പി​ക​യു​ടെ വൈ​റ​ൽ തു‌​ട​ക്കം.

അ​ച്ഛ​ന്‍റെ ലു​ങ്കി​യും അ​മ്മ​യു​ടെ നൈ​റ്റി​യു​മെ​ല്ലാം ഗോ​പി​ക​യു​ടെ കൈ​ക​ളി​ൽ പു​തി​യ ഫാ​ഷ​ൻ രൂ​പ​ങ്ങ​ളാ​യി മാ​റി. സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​വ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കി.

ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​ഠി​ക്കാ​തെ ത​ന്നെ ഇ​രു​പ​ത്തി​നാ​ലാം വ​യ​സി​ൽ "വി​യ​ർ 712' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ക്ലോ​ത്തിം​ഗ് ബ്രാ​ൻ​ഡി​ന്‍റെ ഉ​ട​മ കൂ​ടി​യാ​ണ് ഗോ​പി​ക. ത​ന്‍റെ സൃ​ഷ്ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കു​ടും​ബ​വും ഗോ​പി​ക​യ്ക്കൊ​പ്പ​മു​ണ്ട്.

ത​ന്‍റെ വേ​റി​ട്ട ആ​ശ​യ​ത്തി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കാ​ൻ ഗോ​പി​ക​യ്ക്ക് ക​ഴി​ഞ്ഞു. കീ​റി​യ​തും പ​ഴ​കി​യ​തും നി​റ​മ​ങ്ങി​യ​തു​മാ​യ തു​ണി​ക​ൾ ഗോ​പി​ക​യു​ടെ ക​ര​വി​രു​തി​ൽ പു​തു​മ​യാ​ർ​ന്ന ഡി​സൈ​ൻ ഡ്ര​സു​ക​ളാ​യി മാ​റും.

പ​ഴ​കി​യ തു​ണി​ക​ൾ​ക്ക് പു​റ​മേ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ​യും ഡ്ര​സു​ക​ളാ​ക്കി മാ​റ്റാ​ൻ ഗോ​പി​ക​യ്ക്ക് ക​ഴി​യും. ഡ്ര​സു​ക​ൾ​ക്കു പു​റ​മേ ബാ​ഗു​ക​ളും അ​നാ​യാ​സം നി​ർ​മി​ച്ചെ​ടു​ക്കും.

സ്റ്റി​ച്ചിം​ഗി​ലേ​ക്കു​ള്ള വ​ര​വ്

പ​ണ്ടു മു​ത​ൽ വീ​ട്ടി​ൽ അ​മ്മ​യ്ക്ക് സാ​ധാ​ര​ണ ത​യ്യ​ൽ മെ​ഷീ​ൻ ഉ​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ലാ​യി​രു​ന്നു. അ​മ്മ​യാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​രു​ന്ന​ത്. പ​ക്ഷേ എ​നി​ക്ക് ഇ​തി​ലൊ​ക്കെ താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു.

പാ​വ​ക്കു​ട്ടി​ക്ക് സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ച് ഉ​ടു​പ്പ് തു​ന്നാ​റു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ച്ഛ​ൻ വീ​ട്ടി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക്ക​ൽ മെ​ഷീ​ൻ വാ​ങ്ങി. അ​തി​ന് ശേ​ഷം അ​തി​ലൂ​ടെ​യാ​ണ് ഞാ​ൻ സ്റ്റി​ച്ചിം​ഗ് ആ​രം​ഭി​ച്ച​ത്.

ആ​ദ്യം വീ​ട്ടി​ലെ പ​ഴ​യ​തു​ണി​ക​ൾ ക​ട്ട് ചെ​യ്ത് മൂ​ന്നു സൈ​ഡും ത​യ്ച്ച് ഒ​രു വ​ള്ളി​യും കൂ​ടെ ചേ​ർ​ത്ത് ടോ‌​ട്ട് ബാ​ഗ് ആ​ക്കി​യാ​ണ് തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​തു​പോ​ലെ പ​ഴ​യ തു​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ന്‍റെ അ​ള​വി​ൽ ഉ​ടു​പ്പു​ക​ൾ സ്റ്റി​ച്ച് ചെ​യ്ത് തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ്സൈ​ക്ലിം​ഗ് എ​ന്ന ആ​ശ​യം

അ​പ്സൈ​ക്ലിം​ഗ് എ​ന്ന വാ​ക്ക് അ​റി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഞാ​ന​ത് ചെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു. വീ​ട്ടി​ൽ ഒ​ഴി​വാ​ക്കാ​ൻ വ​ച്ചി​രു​ന്ന ചു​രി​ദാ​റി​ന്‍റെ ടോ​പ്പും അ​ച്ഛ​ന്‍റെ ഷ​ർ​ട്ടു​മൊ​ക്കെ എ​ടു​ത്ത് കൈ​യൊ​ക്കെ വെ​ട്ടി ത​യ്ച്ച് ഇ​ടാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

പി​ന്നീ​ട് ന​ല്ല ന​ല്ല പ​ഴ​യ തു​ണി​ക​ൾ കി​ട്ടാ​ൻ തു​ട​ങ്ങി. അ​താ​ക്കെ ത​യ്ച്ച് ടോ​പ്പു​ക​ളാ​ക്കി മാ​റ്റി പു​റ​ത്തോ​ട്ട് പോ​കു​മ്പോ​ഴൊ​ക്കെ ഇ​ടാ​ൻ തു​ട​ങ്ങി. അ​തു​ക​ണ്ട് എ​ല്ലാ​വ​രും ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞു തു​ട​ങ്ങി.

അ​ങ്ങ​നെ​യാ​ണ് ഇ​തി​നോ​ട് കൂ​ടു​ത​ൽ താ​ത്പ​ര്യം വ​രു​ക​യും അ​പ്സൈ​ക്ലിം​ഗി​ലേ​ക്ക് ഫോ​ക്ക​സ് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തും.

ആ​ദ്യ​ത്തെ വൈ​റ​ൽ വീ​ഡി​യോ

അ​പ്സൈ​ക്ലിം​ഗ് ഒ​രു ക​ണ്ട​ന്‍റാ​ക്കി ഇ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​രു​വ​ർ​ഷ​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ചു​രി​ദാ​ർ സെ​റ്റ് അ​പ്സൈ​ക്കി​ൾ ചെ​യ്ത് പാ​വ​ട​യും ഉ​ടു​പ്പു​മാ​ക്കി​യ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ ​വീ​ഡി​യോ​യ്ക്ക് ന​ല്ല റീ​ച്ച് കി​ട്ടി.

ഏ​ക​ദേ​ശം ആ​റ് മി​ല്യ​ൺ ആ​ളു​ക​ളി​ലേ​ക്ക് വീ​ഡി​യോ എ​ത്തു​ക​യും ധാ​രാ​ളം ലൈ​ക്കു​ക​ളും ല​ഭി​ച്ചു. അ​പ്പോ​ഴാ​ണ് ഇ​ത് ക​ണ്ട​ന്‍റാ​ക്കി ഇ​ട്ടാ​ൽ ന​ല്ല​താ​യി​രി​ക്കു​മെ​ന്ന ചി​ന്ത വ​ന്ന​ത്. പി​ന്നീ​ട് പ​തി​യെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി.

ധാ​രാ​ളം ആ​ളു​ക​ൾ ക​ണ്ട് പോ​സി​റ്റി​വ് ക​മ​ന്‍റു​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ഇ​പ്പോ​ൾ ഇ​ടു​ന്ന വീ​ഡി​യോ​ക​ൾ​ക്കെ​ല്ലാം ന​ല്ല റീ​ച്ച് കി​ട്ടു​ന്നു​ണ്ട്.

ഫാ​മി​ലി സ​പ്പോ​ർ​ട്ട്

അ​ച്ഛ​നും അ​മ്മ​യും അ​നി​യ​നും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. അ​ച്ഛ​ന്‍റെ ലു​ങ്കി​യും അ​മ്മ​യു​ടെ നൈ​റ്റി​യു​മാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി നി​ൽ​ക്കു​ന്ന​ത്. അ​തി​ലൂ​ടെ ത​ന്നെ അ​വ​ർ ന​ല്ല സ​പ്പോ​ർ​ട്ടാ​ണെ​ന്ന് മ​ന​സി​ലാ​കും. വീ​ഡി​യോ എ​ടു​ക്കാ​നൊ​ക്കെ ന​ല്ല സ​ഹ​ക​ര​ണ​മാ​ണ്.

എ​ന്നാ​ൽ, പ​ണ്ട് വീ​ട്ടു​ക്കാ​ർ ഒ​ട്ടും സ​പ്പോ​ർ​ട്ട് അ​ല്ലാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്ക് തീ​രെ താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

പ​ഠി​ക്കാ​ൻ വി​ടാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ഡി​ഗ്രി ക​ഴി​ഞ്ഞ ശേ​ഷം എ​ന്‍റെ ഇ​ഷ്ട​ത്തി​ന് ക്ലോ​ത്തിം​ഗ് ബ്രാ​ൻ​ഡ് തു​ട​ങ്ങി. തു​ണി​ക​ൾ വാ​ങ്ങി സ്റ്റി​ച്ച് ചെ​യ്ത് ബ്രാ​ൻ​ഡി​ന്‍റെ ഇ​ൻ​സ്റ്റ അ​കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി.

അ​മ്മ​യു​ടെ ഫ്ര​ണ്ട്സ് അ​തൊ​ക്കെ ക​ണ്ട് അ​മ്മ​യോ​ട് എ​ന്നെ​ക്കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​മ്മ​യ്ക്ക് കു​റ​ച്ച് താ​ത്പ​ര്യ വ​രാ​ൻ തു​ട​ങ്ങി.

ഇ​പ്പോ​ൾ അ​വ​ർ ന​ല്ല സ​പ്പോ​ർ​ട്ടാ​ണ്. അ​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വീ​ഡി​യോ​സ് ചെ​യ്യു​ന്ന​ത്.

ഡി​സൈ​നിം​ഗ് ഐ​ഡി​യ​ക​ൾ

പു​തി​യ തു​ണി​യെ​ടു​ത്ത് ചെ​യ്യു​ന്ന ഡ്ര​സു​ക​ൾ റ​ഫ​റ​ൻ​സ് നോ​ക്കി ചെ​യ്യാ​റു​ണ്ട്. അ​പ്സൈ​ക്കി​ൾ ചെ​യ്ത് സ്റ്റി​ച്ച് ചെ​യ്യു​ന്ന ഉ​ടു​പ്പു​ക​ൾ മു​ഴു​വ​ൻ എ​ന്‍റെ സ്വ​ന്തം ഡി​സൈ​നാ​ണ്.

കാ​ര​ണം ഒ​രു പ​ഴ​യ ലു​ങ്കി കി​ട്ടു​ന്ന സ​മ​യ​ത്ത് അ​തി​ന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗം കീ​റി​യി​ട്ട് ഉ​ണ്ടാ​കും. അ​പ്പോ​ൾ അ​തൊ​ക്കെ മാ​റ്റി പ്ലാ​ൻ ചെ​യ്ത് ഓ​രോ ഐ​ഡി​യ പ​രീ​ക്ഷി​ക്കും.

ആ​ദ്യം കാ​ണു​മ്പോ​ൾ ഒ​രു ഐ​ഡി​യ തോ​ന്നും. പ​ക്ഷേ ചെ​യ്ത് വ​രു​മ്പോ​ൾ അ​ങ്ങ​നെ ത​ന്നെ ആ​ക​ണ​മെ​ന്നി​ല്ല. അ​പ്പോ​ൾ അ​തി​ന​നു​സ​രി​ച്ച് ഡി​സൈ​ൻ മാ​റ്റും.

ഒ​രു തു​ണി കൈ​യി​ൽ കി​ട്ടു​മ്പോ​ൾ ത​ന്നെ ഡി​സൈ​നി​നെ​പ്പ​റ്റി കൂ​ടു​ത​ൽ ആ​ലോ​ചി​ക്കും. എ​ല്ലാ​വ​രും കാ​ണു​ന്ന ഡി​സൈ​ൻ​സി​ന്‍റെ തു​ട​ർ​ച്ച​യാ​കാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കും. എ​ന്തെ​ങ്കി​ലും അ​ടി​പൊ​ളി അ​തി​ന​ക​ത്ത് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കും.

ഫ്യൂ​ച്ച​ർ പ്ലാ​ൻ​സ്

ഭാ​വി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക ആ​ക​ണ​മെ​ന്നു​ണ്ട്. അ​തി​നാ​യി കൂ​ടു​ത​ൽ പ​രി​ശ്ര​മി​ക്ക​ണം. ബ്രാ​ൻ​ഡി​നെ കു​ടു​ത​ൽ ഉ​യ​ർ​ത്ത​ണം. കു​ടാ​തെ, അ​പ്സൈ​ക്കിം​ഗ് രീ​തി കൂ​ടു​ത​ൽ അ​റി​യ​പ്പെ​ടു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റ​ണം. അ​തി​നാ​യി കൂ​ടു​ത​ലാ​യി സ്റ്റി​ച്ച് ചെ​യ്യ​ണം.

ഇ​പ്പോ​ൾ ത​ന്നെ കൂ​ടു​ത​ൽ മെ​റ്റീ​രി​യ​ൽ വേ​സ്റ്റ് വ​രു​ന്നു​ണ്ട്. ബാ​ക്കി വ​രു​ന്ന തു​ണി​ക​ൾ ക​ള​യാ​തെ എ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം.

ഞാ​ൻ ചെ​യ്ത വ​ർ​ക്കു​ക​ൾ ക​ണ്ട് സീ​രി​യ​ലി​ൽ നി​ന്നും സി​നി​മ​യി​ൽ നി​ന്നെു​മൊ​ക്കെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ചെ​യ്യാ​നാ​യി വി​ളി​ച്ചി​രു​ന്നു. ഡി​സൈ​നിം​ഗ് സ്വ​ന്ത​മാ​യി പ​ഠി​ച്ച​ത് കൊ​ണ്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ആ ​അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു.

ഇ​പ്പോ​ൾ ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ഡി​പ്ലോ​മ ചെ​യ്യു​ന്നു​ണ്ട്. കോ​ഴ്സ് ക​ഴി​ഞ്ഞ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ശേ​ഷം പ​റ്റു​മെ​ങ്കി​ൽ ന​ഷ്ട​പ്പെ​ട്ട അ​വ​സ​രം ഒ​ന്നു​കൂ​ടി നോ​ക്ക​ണം.

ഡി​സൈ​നിം​ഗ് ഫീ​ൽ​ഡി​ലൂ​ടെ അ​റി​യ​പ്പെ​ട​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്.

Latest News

Corehub Up